വെറും നാല് ചേരുവകൾ കൊണ്ട് തയാറാക്കാവുന്ന വാനില ഐസ്ക്രീം.
ചേരുവകൾ
കോൺഫ്ളോർ- 2 ടേബിൾസ്പൂൺ
പാൽപ്പൊടി – 2 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
പാൽ – 1/2 ലിറ്റർ
വാനില എസൻസ് (നിർബന്ധമില്ല) – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് മുകളിൽ പറഞ്ഞ അളവിൽ കോൺഫ്ളോർ, പാൽപ്പൊടി, പഞ്ചസാര, പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം വാനില എസൻസ് (നിർബന്ധമില്ല) ചേർത്ത് കൊടുക്കുക. വീണ്ടും യോജിപ്പിക്കുക.
ശേഷം അടുപ്പിൽ വെച്ച് നന്നായി തിളപ്പിക്കണം. തിളപ്പിക്കുമ്പോൾ ഒരു ഫോർക്ക് ഉപയോഗിച്ച് ഇളക്കണം. തിളച്ച് കഴിയുമ്പോൾ വാങ്ങാം. ചൂടാറിയതിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ഒരു 2 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി ഒന്ന് അടിച്ചെടുക്കുക. ശേഷം വീണ്ടും പാത്രത്തിലേക്ക് മാറ്റി 8 മണിക്കൂർ കൂടെ ഫ്രീസ് ചെയ്തെടുത്താൽ രുചികരമായ വാനില ഐസ്ക്രീം റെഡി.
content highlight: vanila-ice-cream