ബേക്കറിയിൽ കിട്ടുന്ന പോലത്തെ ജാം റോൾ ഫ്രൈയിങ് പാനിൽ ഉണ്ടാക്കാം.
ചേരുവകൾ
മൈദ -3/4 കപ്പ്
പഞ്ചസാര -1/2 കപ്പ്
മുട്ട – 1
പാൽ – 1/2 കപ്പ്
വെണ്ണ – 40 ഗ്രാം
വാനില എസൻസ് – 1/4 ടീസ്പൂൺ
പാൽപ്പൊടി – 1 ടീസ്പൂൺ
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
ഉപ്പ് – 1 നുള്ള്
ജാം സോഫ്റ്റ് ആക്കിയത് – 3 ടേബിൾ സ്പൂൺ + 1 1/2 ടേബിൾ സ്പൂൺ
ഡെസിക്കേറ്റഡ് കോക്കനട്ട് – 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
പാലും ബട്ടറും തിളപ്പിക്കുക.
മിക്സിയിൽ പഞ്ചസാരയും മുട്ടയും അടിച്ചെടുക്കുക നല്ലതു പോലെ പതഞ്ഞ് പൊങ്ങിവരണം. ഇതിലേക്ക് മാവ്, പാൽപ്പൊടി, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് ചൂടുള്ള പാൽ വെണ്ണ മിശ്രിതം ഒഴിക്കുക. മിക്സിയിൽ കറക്കി എടുക്കുക. ഓവറായി കറക്കരുത്.
ഒരു തവാ /പാൻ എടുക്കുക ബട്ടർ പേപ്പർ ഇട്ട ശേഷം മാവ് ഒഴിക്കുക. മീഡിയം തീയിൽ 10 മിനിറ്റ് അടച്ച് വെച്ചു കുക്ക് ചെയ്യുക.
കുക്ക് ആയ കേക്കിന്റെ മുകളിലേക്ക് (ചൂടോടെ) ഒരു ബട്ടർ പേപ്പറിൽ ഐസിങ് അഥവാ പൊടിച്ച പഞ്ചസാര തൂവി വയ്ക്കുക. ഇത് ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക.
ഈ കേക്കിന് മുകളിൽ ഒരു ബട്ടർ പേപ്പർ കൂടെ വെച്ച് തിരിച്ച് ഇടുക. സോഫ്റ്റാക്കിയ ജാം മുകളിൽ തേയ്ക്കുക. എന്നിട്ട് അടിയിലുള്ള ബട്ടർ പേപ്പറോട് കൂടെ ടൈറ്റ് ആയി റോൾ ചെയ്യുക. 30മിനിറ്റ് ഫ്രിഡ്ജിൽ സെറ്റ് ആകാൻ വക്കുക.
30 മിനിറ്റ് ശേഷം റോൾ എടുത്തു മേലെ ബാക്കി ജാം തേച്ച് കുറച്ചു ഡെസിക്കേറ്റഡ് കോക്കനട്ട് കൊണ്ട് അലങ്കരിക്കാം. റൗണ്ട് ആയി കട്ട് ചെയ്ത് എടുക്കാം.
content highlight: bakery-style-jam-roll