India

ഡീസല്‍ നികുതിയിൽ വര്‍ധനവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ – karnataka diesel price

ചൊവ്വാഴ്ച മുതൽ വർധനവ് പ്രാബല്യത്തില്‍ വന്നു. രണ്ടുരൂപയുടെ വര്‍ധനയാണ് ഡീസലിൽ വരുന്നത്

കര്‍ണാടകയില്‍ ഡീസല്‍ നികുതിയിൽ വര്‍ധനവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതോടെ രണ്ടുരൂപയുടെ വര്‍ധനയാണ് ഡീസലിൽ വരുന്നത്. ചൊവ്വാഴ്ച മുതൽ വർധനവ് പ്രാബല്യത്തില്‍ വന്നു. 18.44 ശതമാനത്തില്‍നിന്ന് 21.17 ശതമാനമായി നികുതി വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

നിലവിലെ വിലയനുസരിച്ച് പുതിയ ഡീസല്‍ വില സംസ്ഥാനത്ത് ലിറ്ററിന് 91.02 ആയി ഉയരും. പുതിയ വര്‍ധനവ് നിലവില്‍ വന്നാലും സമീപ സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ നിരക്കിലാകും കര്‍ണാടകയില്‍ ഡീസൽ ലഭ്യമാകുക. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഭൂനികുതി, വൈദ്യുതി കരം, പാല്‍ വില എന്നിവ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.

STORY HIGHLIGHT: karnataka diesel price