പൊതുജന മധ്യത്തിൽ വെച്ച് ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം വലിച്ചു കീറിയ പ്രതി പിടിയിൽ. ഷാജി ഭവനത്തിൽ ഷാജിയാണ് പിടിയിലായത്. കായംകുളം പുതുപ്പള്ളി ദേവികുളങ്ങര അമ്പലത്തിലെ ഉത്സവം കാണുന്നതിനായി കുടുംബത്തിനോടൊപ്പം പോയ 21 വയസ്സുള്ള യുവതിയുടെ ചുരിദാറിന്റെ ടോപ്പ് ആളുകൾ നോക്കിനിൽക്കേ വലിച്ചു കീറിയെന്നാണ് കേസ്.
യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഉത്സവം കാണാൻ പോയ ഇവരെ തടഞ്ഞു നിർത്തുകയും ആക്രമിക്കുകയും യുവതിയുടെ വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
STORY HIGHLIGHT: suspect arrested