കെട്ടിടത്തിന് മുകളിൽനിന്ന് വീണു പരിക്കേറ്റ നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. സനൽ ആണ് മരിച്ചത്. വണ്ടിത്തടം പെട്രോൾ പമ്പിന് സമീപം നിർമാണം നടക്കുന്ന മൂന്നുനില കെട്ടിടത്തിലേക്ക് താഴെനിന്ന് സാധനസാമഗ്രികൾ എത്തിക്കുന്ന ലിഫ്റ്റ് താഴേക്ക് ഇറക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന.
മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും സനൽ മരിച്ചു. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു.
STORY HIGHLIGHT: worker injured after falling building dies