അക്ഷരാർത്ഥത്തിൽ ആരെയും മോഹിപ്പിക്കുന്ന മനോഹരമായ ഹില്‍സ്റ്റേഷനാണ് കസൗലി.
ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ആണ് പ്രസിദ്ധമായ കസൗലി ഹില്‍ സ്റ്റേഷന്‍ .സമുദ്ര നിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശത്തെ കുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. സഞ്ജീവനി മലയുമായി തിരിച്ചു പോകുന്ന ഹനുമാന്‍ ഈ പര്‍വ്വതത്തെ കവച്ചു വച്ച് കടന്നു പോയി എന്ന് ഐതിഹ്യം. ഈ പ്രദേശത്തിന് അതിന്‍റെ പേര് ലഭിച്ചത് ജബ്‌ലി ക്കും കസൗലിക്കും ഇടയിലൂടെ മലമുകളില്‍ നിന്നും ഒഴുകി വരുന്ന കൗസല്യ എന്ന അരുവിയുടെ നാമത്തില്‍ നിന്നാണ്.പത്തൊമ്പതാം നൂറ്റാണ്ടില്‍ കസൗലി ഒരു ഗൂര്‍ഖാ പ്രവിശ്യ ആയിരുന്നു.ബ്രിട്ടീഷു കാര്‍ അതിനെ പ്രധാന സൈന്യ വിഭാഗമാക്കി മാറ്റി. ഈ
പ്രദേശത്ത് നിന്നാണു ഇന്ത്യയിലെ ബ്രിട്ടീഷു സൈന്യ വിഭാഗത്തിലേക്ക് ഏറ്റവും അധികം ആളുകള്‍ ചേര്‍ന്നിരുന്നത്.
1857 -ല്‍ നടന്ന ആദ്യത്തെ സ്വാതന്ത്ര്യ സമരക്കാലത്ത് കലാപം ചെയ്ത ശിപായി മാരുടെ കൂട്ടത്തില്‍ കസൗലിയിലെ ഇന്ത്യന്‍ സൈന്യവും പങ്കു ചേര്‍ന്നിരുന്നു. ഈ സൈന്കര്‍ ഗൂര്‌ഖകളു മായി ചേര്‍ന്ന് കലാപം ചെയ്തെങ്കിലുംഇടയ്ക്കു സമരത്തില്‍ നിന്ന് ഗൂര്‍ഖകള്‍ പിന്നോട്ട് പോയതിനാല്‍ സമരത്തില്‍ നിന്ന് പുറത്തായി. ഈ സൈനികരെ ബ്രിട്ടീഷുകാര്‍ ക്രൂരമായി ശിക്ഷിച്ചു. ഇപ്പോള്‍ കസൗലി ഇന്ത്യന്‍ സൈന്യത്തിന്‍റെ ഒരു പടപ്പാളയ നഗരം ആയി അറിയപ്പെടുന്നു. സെന്‍ട്രല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് , കസൗലി ക്ലബ്, ലോറന്‍സ് സ്കൂള്‍ എന്നിവയാണ് കസൗലിയിലെ ലോകപ്രസിദ്ധമായ, പ്രധാനപ്പെട്ട ചില സ്ഥാപനങ്ങള്‍.
പ്രകൃതി സുന്ദരമായ സ്ഥലത്ത് രൂപം കൊണ്ട ഈ നഗരം ക്രൈസ്റ്റ് ചര്‍ച്ച് , മങ്കി പോയന്‍റ് , ബാബാ ബാലക് നാഥ് ക്ഷേത്രം , ഗൂര്‍ഖാ കോട്ട എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതായി ഉണ്ട്. വിമാനം, തീവണ്ടി, റോഡ് തുടങ്ങിയ ഏതു ഗതാഗതമാര്‍ഗ്ഗത്തിലും കസൌലിയില്‍ എത്താവുന്നതാണ് . 59 കി മീ അകലെയുള്ള ചണ്ഡിഗര്‍ ആണ് ഏറ്റവും അടുത്ത എയര്‍ പോര്‍ട്ട് ശ്രീനഗര്‍ , കൊല്‍ക്കൊത്ത , ന്യൂ ഡല്‍ഹി , മുംബൈ എന്നിവിടങ്ങളിലേക്ക്ഇവിടെ നിന്നും വിമാന സര്‍വ്വീസ് ഉണ്ട്. കസൌലിക്ക് ഏറ്റവും അടുത്ത റയില്‍ വേ സ്റ്റേഷന്‍ 40 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്ക തീവണ്ടി സ്റ്റേഷന്‍ ആണ്. കസൌലിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് യാത്രാ സൌകര്യമുണ്ട് . എല്ലായപ്പോഴും സുഖ കരമായ അന്തരീക്ഷമായതിനാല്‍ ഈ ഹില്‍ സ്റ്റേഷന്‍ വരഷത്തിന്റെ ഏതു കാലത്തും സന്ദര്‍ശിക്കാവുന്നതാണ്.
STORY HIGHLIGHTS : Kasauli is a beautiful hill station that enchants everyone