മലപ്പുറം പാണക്കാട് റോഡരികിൽ വെച്ച് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം വെച്ച് അക്രമം നടത്തി ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. പാണക്കാട് പെരിയേങ്ങൽ അബ്ദുറഹിമാൻ മകൻ മുഹമ്മദ് റാഷിഖ്, പാണക്കാട് പട്ടർക്കടവ് എർളാക്കര അബ്ദുസ്സമദ് മകൻ മുഹമ്മദ് ജാസിത്, പാണക്കാട് കുണ്ടുപുഴക്കൽ അയ്യൂബ് മകൻ മുഹമ്മദ് ബാസിത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പെരുന്നാൾ ദിനത്തിൽ പാണക്കാട് പട്ടർക്കടവ് സ്വദേശി ഹാരിസിനേയും, പിതൃ സഹോദരന്റെ മകനായ റിയാസിനേയുമാണ് പ്രതികൾ അക്രമണത്തിനിരയാക്കിയത്. റോഡരികിൽ നിന്ന് ലഹരി ഉപയോഗിക്കുന്ന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതികൾ അക്രമം നടത്തിയത്. പ്രതികൾക്ക് മുൻപും മലപ്പുറത്തും മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
STORY HIGHLIGHT: drug users on the roadside