India

സ്വര്‍ണക്കടത്ത് കേസ്; ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടി രന്യ റാവു – ranya rao moves to karnataka high court

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളംവഴി സ്വര്‍ണംകടത്തിയ കേസിൽ അറസ്റ്റിലായ നടി രന്യ റാവു ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ രന്യയുടെ ജാമ്യാപേക്ഷ ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രന്യ റാവു ഹൈക്കോടതിയെ സമീപിച്ചത്.

പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് നിലവിൽ രന്യ ഉള്ളത്. 12.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വര്‍ണവുമായാണ് ഇവരെ ഡിആര്‍ഐ അറസ്റ്റുചെയ്തത്. കേസില്‍ ഇതുവരെ രന്യയടക്കം മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

STORY HIGHLIGHT: ranya rao moves to karnataka high court