തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ പരക്കെ മഴ ലഭിച്ചു. 5 വരെ ഇതേ നില തുടരാനാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 4ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 5ന് പത്തനംതിട്ട. ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകല്ലിം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴ കിട്ടിയതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിന് നേരിയ ശമനം ലഭിച്ചു.