Movie News

എമ്പുരാൻ തരം​ഗത്തിൽ മുങ്ങിത്താണ് സിക്കന്ദർ; കളക്ഷൻ റിപ്പോർട്ട് പുറത്ത് | Collection Report

മൂന്നാം ദിവസമായ ഇന്നലെ വെറും 19.5 കോടി മാത്രമാണ് സിനിമയ്ക്ക് നേടാനായത്

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ‘സിക്കന്ദർ’. ബോളിവുഡിൽ  ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം എത്തിയത്.

എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ബോക്സ് ഓഫീസിലും കാര്യമായ ചലനം സിനിമയ്ക്ക് ഉണ്ടാക്കാനാകുന്നില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റിലീസ് ചെയ്തു മൂന്ന് ദിവസം കഴിയുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിലും ഓവർസീസ് മാർക്കറ്റിലും സിക്കന്ദർ കിതയ്ക്കുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. മൂന്നാം ദിവസമായ ഇന്നലെ വെറും 19.5 കോടി മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ആദ്യ രണ്ട്‌ ദിവസത്തെക്കാൾ കളക്ഷനിൽ 32.76 ശതമാനം ഇടിവാണ് സിക്കന്ദറിന് ഉണ്ടായിരിക്കുന്നത്. ആദ്യ ദിനം 26 കോടി നേടിയ സിനിമ ഈദ് ദിനത്തിൽ 29 കോടി വാരിക്കൂട്ടി.

അതേസമയം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട പോസ്റ്റിൽ പറയുന്നത്. 105.89 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. പ്രേക്ഷകരില്ലാത്തതിനാൽ സിക്കന്ദറിന്റെ ചില ഷോകൾ റദ്ദാക്കപ്പെട്ടതായി ചലച്ചിത്ര നിരൂപകൻ അമോദ് മെഹ്‌റ റിപ്പോർട്ട് ചെയ്തിരുന്നു.

content highlight: Collection Report