Kerala

കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ‘സഹകരിച്ചില്ലെങ്കില്‍ മാറ്റേണ്ടിയിരുന്നത് തന്ത്രിമാരെ; ദേവസ്വം റിക്രൂട്ട്മെന്റ് ചെയർമാൻ

തൃശൂര്‍: ജാതി വിവേചന വിവാദത്തിന് പിന്നാലെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ഓഫീസിലെ കഴകക്കാരൻ ബാലു രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി ദേവസ്വം റിക്രൂട്ട്മെന്റ് ചെയർമാൻ കെ.വി മോഹൻദാസ്. ബാലുവിന്റെ തസ്തിക മാറ്റിയത് തെറ്റെന്ന് കെ വി മോഹൻദാസ് മാധ്യമങ്ങളോട് പറഞ്ഞു. തെറ്റിദ്ധാരണ നീക്കാൻ ചര്‍ച്ചക്ക് വിളിച്ചിട്ട് ക്ഷേത്രം തന്ത്രി വന്നില്ലെന്നും ക്ഷേത്രത്തിലെ തന്ത്രിമാരുടെ നിലപാട് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കെബി മോഹൻദാസ് പറഞ്ഞു.

ഇന്നലെ കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ എത്തിയാണ് ബാലു രാജി നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ രാജി എന്ന് മാത്രമാണ് കത്തിലുള്ളത്. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു.