ഫെയ്‌സബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് ഫീസ് ഇടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരസ്യങ്ങളില്ലാതെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസ ഫീസായി 14 ഡോളര്‍(1,190 രൂപ) ഈടാക്കാന്‍ മെറ്റ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പരസ്യങ്ങളില്ലാതെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കണമെന്നു താത്പര്യമുള്ള ഉപയോക്താക്കളെ പുതിയ നീക്കം ബാധിക്കും. എന്നാല്‍ സാധാരണ ഉപയോക്താക്കള്‍ക്ക് ഫീസുകളൊന്നുമില്ലാതെ കൂടാതെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കാന്‍ കഴിയും. മെറ്റ രണ്ട് പ്ലാറ്റ്ഫോമുകള്‍ക്കും കോംബോ ഓഫര്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പ്രതിമാസം 17 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 1,445 രൂപ വരും, എന്നാല്‍ ഈ ഓപ്ഷന്‍ ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ.
ടെക് കമ്പനികള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ നടത്തിയ റെഗുലേറ്ററി സൂക്ഷ്മപരിശോധനയ്ക്ക് പിന്നാലെയാണ് നീക്കം. ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ഉപയോഗത്തിന് അനുസരിച്ച് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് നിര്‍ദേശിച്ചിരുന്നു. മെറ്റ, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ കഴിഞ്ഞ ദശകത്തില്‍ ടാര്‍ജെറ്റഡ് പരസ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ നേടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ ഉപയോക്താക്കളുടെ സമ്മതം തേടുമെന്നും അനുമതിയില്ലാതെ വ്യക്തിഗതമാക്കിയ പരസ്യങ്ങള്‍ നല്‍കില്ലെന്നും മെറ്റ വ്യക്തമാക്കിയിരുന്നു. ടാര്‍ജറ്റഡ് പരസ്യങ്ങളില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ യുഎസും രംഗത്തുവന്നിരുന്നു. കമ്പനികള്‍ നിയമം പാലിക്കാഞ്ഞാല്‍ പിഴ അടക്കേണ്ടിവരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുതിയ പരസ്യ നയത്തിന്റെ വെളിച്ചത്തിലാണ് ടെക് കമ്പനികള്‍ കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2023ല്‍ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ നടപ്പാക്കുന്നതിനെ കുറിച്ചുളള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
content highlight: META rule