Health

ഭക്ഷണം കഴിച്ച് വയർ കുറയ്ക്കാം !

ചില പച്ചക്കറികൾ കുടവയർ കുറയ്ക്കാൻ സഹായിക്കും. ഭക്ഷണനിയന്ത്രണത്തോടും വ്യായാമത്തോടും ഒപ്പം പോഷക സമ്പുഷ്ടമായ ചില പച്ചക്കറികള്‍ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടവയർ ഇല്ലാതാക്കാൻ സഹായിക്കും.

കാഴ്ചശക്തിക്കു മാത്രമല്ല അരവണ്ണം കുറയ്ക്കാനും കാരറ്റ് നല്ലതാണ്. വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ കാരറ്റിൽ കാലറി കുറവും ഫൈബർ ധാരാളവും ഉണ്ട്.

ശരീരഭാരം കുറയ്ക്കാൻ മികച്ച ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇൻസുലിന്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറികൾ അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കുടവയർ കുറയ്ക്കാനും മികച്ച ഒരു ചോയ്സ് ആണ്.

കുക്കുമ്പർ ഉന്മേഷം നൽകുകയും ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ധാരാളം ജലാംശം അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് കോളിഫ്ലവർ. ഇതിൽ കാലറി വളരെ കുറവും ഫൈബർ ധാരാളവും ഉണ്ട്. ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ ഇത് സഹായിക്കും.

പച്ചച്ചീര കുടവയർ കുറയ്ക്കാൻ സഹായിക്കും. ഇതിൽ കലോറി കുറവും നാരുകൾ ധാരാളവും ഉണ്ട്.