മധുര: 24-ാം പാർട്ടി കോൺഗ്രസിൽ അസാധാരണ നടപടിയുമായി സിപിഐഎം. പാർട്ടി കോൺഗ്രസിലെ വിദേശ പ്രതിനിധിയെ ഒഴിവാക്കി. യുകെയിൽ നിന്നുള്ള പാർട്ടി കോൺഗ്രസ് പ്രതിനിധി മലയാളിയായ രാജേഷ് കൃഷ്ണനെയാണ് ഒഴിവാക്കിയത്.
രാജേഷിനെ പ്രതിനിധിയാക്കി ഉൾപ്പെടുത്തിയത് എന്തിനെന്ന ചോദ്യം കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നതിന് പിന്നാലെയാണ് നടപടി. കേരള ഘടകം നേതാക്കൾ ഇടപെട്ടാണ് രാജേഷിനെ പാർട്ടി കോൺഗ്രസിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. സിനിമാ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് രാജേഷ് കൃഷ്ണ.