2024-25 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി (ഏകദേശം 2.76 ബില്യണ്‍ യുഎസ് ഡോളര്‍) റെക്കോര്‍ഡ് ഉയരത്തിലെത്തി. 2023-24 സാമ്പത്തിക വര്‍ഷത്തെ പ്രതിരോധ കയറ്റുമതി കണക്കുകളെ അപേക്ഷിച്ച് ഇപ്പോള്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2,539 കോടി രൂപയുടെ അഥവാ 12.04 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 21,083 കോടി രൂപയായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ (ഡിപിഎസ്യു) കയറ്റുമതിയില്‍ 42.85 സതമാനത്തിന്റെ ഗണ്യമായ വര്‍ദ്ധനവ് കൈവരിച്ചു.
ഇത് ആഗോള വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയും ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനുള്ള ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെ കഴിവും പ്രതിഫലിപ്പിക്കുന്നു. 2024-25ലെ പ്രതിരോധ കയറ്റുമതിയില്‍ സ്വകാര്യ മേഖലയും ഡി.പി.എസ്.യുവും യഥാക്രമം 15,233 കോടി രൂപയും 8,389 കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്. അതേസമയം 2023-24 സാമ്പത്തിക വര്‍ഷത്തെ ഇതേ കണക്കുകള്‍ യഥാക്രമം 15,209 കോടി രൂപയും 5,874 കോടി രൂപയുമായിരുന്നു. ഈ നേട്ടം കൈവരിച്ചതിന് എല്ലാ പങ്കാളികളെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എക്സിലൂടെ അഭിനന്ദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, 2029 ആകുമ്പോഴേക്കും പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയായി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഇന്ത്യ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതിയെ ആശ്രയിക്കുന്ന ഒരു സേനയില്‍ നിന്ന് സ്വാശ്രയത്വത്തിലും തദ്ദേശീയ ഉല്‍പ്പാദനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നായി ഇന്ത്യ പരിണമിച്ചു. പ്രതിരോധ കയറ്റുമതിയിലെ ഒരു പ്രധാന ഉത്തേജനത്തില്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, യുദ്ധോപകരണങ്ങളുടെ ഭാഗങ്ങള്‍/ ഘടകങ്ങള്‍ മറ്റു സംവിധാനങ്ങള്‍ എന്നിവ, രാജ്യം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 80 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.
കയറ്റുമതി അപേക്ഷകള്‍ പരിശോധിക്കുന്നതിനും അംഗീകാരം നല്കുന്നതിനുമായി പ്രതിരോധ ഉല്‍പാദന വകുപ്പിന് ഒരു പ്രത്യേക പോര്‍ട്ടല്‍ തന്നെ നല്‍കിയിരിക്കുന്നു. കൂടാതെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,762 കയറ്റുമതി അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി, മുന്‍ വര്‍ഷത്തെ 1,507 കയറ്റുമതി അപേക്ഷകളില്‍ നിന്നും 16.92 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതേ കാലയളവില്‍ മൊത്തം കയറ്റുമതിക്കാരുടെ എണ്ണവും 17.4 ശതമാനം വര്‍ദ്ധിച്ചു. ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗവണ്‍മെന്റ് നിരവധി നയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
വ്യാവസായിക ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ ലളിതമാക്കുക, ലൈസന്‍സ് വ്യവസ്ഥയില്‍ നിന്ന് ഉപകരണ ഭാഗങ്ങളും ഘടകങ്ങളും നീക്കം ചെയ്യുക, ലൈസന്‍സിന്റെ സാധുത കാലയളവ് നീട്ടുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, കയറ്റുമതി അംഗീകാരം നല്‍കുന്നതിനുള്ള രീതി കൂടുതല്‍ ലളിതമാക്കി, രാജ്യത്ത് നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ വ്യവസ്ഥകള്‍ ചേര്‍ത്തു.
CONTENT HIGH LIGHTS;India’s defence exports rise to Rs 23,622 crore in FY 2024-25: Target of Rs 50,000 crore by 2029: Defence Minister Rajnath Singh