വേനൽച്ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില ആയുർവേദ സസ്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
വേനൽക്കാലത്ത് ദിവസവും ഭക്ഷണത്തിൽ പുതിന ഉൾപ്പെടുത്തുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും. പുതിനയിട്ട വെള്ളം ഇടയ്ക്കിടെ കുടിക്കുന്നതു നല്ലതാണ്.
കറ്റാർവാഴയ്ക്ക് ആരോഗ്യഗുണങ്ങൾ അനവധിയാണ്. ചർമത്തിന്റെ അസ്വസ്ഥതകളെ അകറ്റും. കൂടാതെ ദഹനവ്യവസ്ഥയെ ഡീടോക്സിഫൈ ചെയ്യാനും വേനൽച്ചൂടിനെ പ്രതിരോധിക്കാനും കറ്റാർവാഴ ജ്യൂസ് സഹായിക്കും.
ഇഞ്ചിയ്ക്ക് ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ വേനൽക്കാലത്ത് ഇഞ്ചി ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം.
വേനൽച്ചൂടിനെ പ്രതിരോധിക്കാൻ തുളസിയില സഹായിക്കും. ക്ലെൻസിങ്ങ് ഗുണങ്ങളുള്ള തുളസിവിഷാംശങ്ങളെ നീക്കി ശരീരത്തെ തണുപ്പിക്കും. ദിവസവും നാലഞ്ചു തുളസിയില ചവച്ചു കഴിക്കുന്നത് ചൂടിനെ കുറയ്ക്കും.
ല്ലിയിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. വേനൽക്കാലത്ത് ദഹനപ്രശ്നങ്ങൾ അകറ്റാനും ശരീരത്തിൽ തണുപ്പ് നിലനിർത്താനും മല്ലി സഹായിക്കും.