Kerala

ആലപ്പുഴയിൽ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ | Drug hunt

ആലപ്പുഴ: ആലപ്പുഴയിൽ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ്‌ ഇവരെ പിടികൂടിയത്. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ് പിടിയിലായത്.

ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്ലൻഡിൽ നിന്നാണെന്ന് സൂചന. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ആലപ്പുഴയിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.