പാചകത്തിനായി സൂര്യകാന്തി എണ്ണ ഉപയോഗിച്ച് തുടങ്ങിയെങ്കിലും വെളിച്ചെണ്ണ വിട്ടൊരു കളിയില്ല മലയാളികള്‍ക്ക്. വെളിച്ചെണ്ണയുടെ രുചി അത്രയധികം നമ്മെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കാന്‍ തുടങ്ങിയതോടെ ഒലിവു ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയവ പരീക്ഷിക്കാനും തുടങ്ങി.
എന്നാല്‍ അപ്പോഴും കടുകെണ്ണയെ ഒന്നു മാറ്റി നിര്‍ത്തി. അതിന്റെ മണവും രുചിയും ഇഷ്ടമില്ലാത്തതാണ് പ്രധാന കാരണം. എന്നാല്‍ വളരെയധികം ഗുണങ്ങള്‍ ഒന്നാണ് കടുകെണ്ണ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ് കടുകെണ്ണ.
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും കടുകെണ്ണ വളരെ നല്ലതാണ്. ഇവയിൽ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ്, പോളി അൺസാച്ചുറേറ്റഡ് ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കുന്നതോടൊപ്പം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും കടുകെണ്ണയ്ക്ക് സാധിക്കും.
ചില പഠനങ്ങൾ അനുസരിച്ച്, മിതമായ അളവിൽ കടുകെണ്ണ ഉപയോഗിച്ചാൽ കാൻസർ കോശങ്ങളുടെ വളർച്ച തടഞ്ഞുനിർത്താൻ സാധിക്കുന്നതാണ്. പ്രധാനമായും വൻകുടലിൽ ഉണ്ടാകുന്ന കാൻസർ കോശങ്ങൾക്കെതിരെ പൊരുതാൻ ഉള്ള കഴിവ് കടുകെണ്ണയ്ക്ക് ഉണ്ട്. കൂടാതെ, വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും കടുകെണ്ണയ്ക്ക് കഴിയും.
ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോടൊപ്പം, പതിവായി കടുകെണ്ണ മുടിയിൽ പുരട്ടിയാൽ തലയിലെ ബാക്ടീരിയകളുടെയും, മറ്റ് അണുക്കളുടെയും വളർച്ച തടയും. താരൻ ഇല്ലാതാക്കാനും കടുകെണ്ണ മികച്ച ഓപ്ഷനാണ്.
നീർദോഷം സംബന്ധിയായ എല്ലാ അസുഖങ്ങൾക്കും എതിരെ പ്രതിരോധിക്കാൻ കടുകെണ്ണയ്ക്കു കഴിയും. ജലദോഷം, ചുമ , കഫക്കെട്ട് എന്നിവയെ ചെറുക്കാനും ഉത്തമമാണ്.