കാലം ആണല്ലോ അല്ലെ, ചക്ക വെച്ച് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. ഇന്ന് നമുക്ക് അല്പം വ്യത്യസ്തമായി ഒരു നാടൻ വിഭവം തയ്യാറാക്കിയാലോ? ചക്ക എരിശേരി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചക്കച്ചുള വട്ടത്തില്‍ അരിഞ്ഞു മാറ്റിവെക്കാം. തേങ്ങ, മഞ്ഞള്‍പ്പൊടി, മുളകുപൊടി, വെളുത്തുള്ളി, ഇവ ഒരുമിച്ച് അരയ്ക്കുക. ചക്കച്ചുള അല്‍പ്പം വെള്ളമൊഴിച്ച് വേവിക്കുക. വെന്തുകഴിയുമ്പോള്‍ തവികൊണ്ട് ഉടച്ച് നടുവില്‍ അരപ്പിട്ട് ചക്കകൊണ്ട് മൂടിവച്ച് വീണ്ടും വേവിക്കുക. കുറുകിയ പരുവത്തിലാകുമ്പോള്‍ അടുപ്പില്‍നിന്നും വാങ്ങി വെയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ച് ഉള്ളി ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് ഉണക്കമുളക് ചേര്‍ത്ത് മൂത്തുകഴിയുമ്പോള്‍ തേങ്ങ ചിരകിയത് ചേർക്കുക. ഇളം ചുവപ്പുനിറമാകുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. ശേഷം ഇത് തയ്യാറാക്കിയ എരിശേരിയില്‍ ചേര്‍ക്കുക. ചോറിനൊപ്പം കൂട്ടാൻ അടിപൊളി ചക്ക എരിശേരി തയ്യാർ.