ഈ കുഞ്ഞൻ കൊഴുക്കട്ട തയ്യാറാക്കിനോക്കൂ.. നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടമാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ ഐറ്റം.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി- 1 കപ്പ്
- വെള്ളം- 1 1/2 കപ്പ്
- മുളകുപൊടി- 1/2 ടീസ്പൂൺ
- തേങ്ങ ചിരകിയത്- 2 ടീസ്പൂൺ
- എണ്ണ- 1 ടേബിൾസ്പൂൺ
- കടുക്- 1 ടീസ്പൂൺ
- ജീരകം- 1 ടീസ്പൂൺ
- ഉഴുന്നുപരിപ്പ്- 1 ടീസ്പൂൺ
- കായം- 1 നുള്ള്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ഒരു കപ്പ് അരിപ്പൊടിയെടുക്കാം. അതിലേയ്ക്ക് അര ടീസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ തേങ്ങ ചിരകിയത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചൂട് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കാം. മാവ് തണുക്കുമ്പോൾ ഒരു ടീസ്പൂൺ എണ്ണ ചേർത്ത് കുഴയ്ക്കാം. അൽപം വീതം എടുത്ത് ചെറിയ ഉരുളകൾ തയ്യാറാക്കാം. ഉരുളകൾ 10 മിനിറ്റ് ആവിയിൽ വേവിക്കാം. ഒരു പാൻ അടുപ്പിൽ വെച്ചു ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കാം. ഇതിലേയ്ക്ക് ജീരകം, ഉഴുന്നു പരിപ്പ്, കായം എന്നിവ ചേർത്തു വഴറ്റാം. ഇതിലേയ്ക്ക് ആവിയിൽ വേവിച്ച അരി ഉരുളകൾ ചേർത്തിളക്കി യോജിപ്പിക്കാം. അടുപ്പണച്ച് ചൂട് ചമ്മന്തിക്കൊപ്പം ഇത് കഴിച്ചോളൂ.