ഇന്ന് ഉച്ചയ്ക്ക് ഊണിന് നല്ല കിടിലൻ സ്വാദിൽ ഒരു നത്തോലി ഫ്രൈ തയ്യാറാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- നെത്തോലി മീൻ -1/2 കിലോ
- എണ്ണ -1/4 ലിറ്റർ
- മുളക് പൊടി -1 സ്പൂൺ
- കുരുമുളക് പൊടി -1/2 സ്പൂൺ
- മഞ്ഞൾ പൊടി -1/2 സ്പൂൺ
- ഉപ്പ് -1 സ്പൂൺ
- നാരങ്ങാ നീര് -2 സ്പൂൺ
- കറിവേപ്പില -2 തണ്ട്
തയ്യാറാക്കുന്ന വിധം
നെത്തോലി നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, നാരങ്ങാനീര്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് കുഴച്ചെടുത്ത് മീനില്‍ പുരട്ടിയതിന് ശേഷം 20 മിനിറ്റ് അടച്ചു വെയ്ക്കുക. അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിന് പിന്നാലെ കുറച്ച് കറിവേപ്പില ചേർത്തതിന് ശേഷം നെത്തോലി കൂടി നല്ലതുപോലെ വറുത്തെടുക്കുക.