Food

ഒരുഗ്രൻ പപ്പട കറി ആയാലോ?

ഒരുഗ്രൻ പപ്പട കറി ആയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു പപ്പട കറി റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പപ്പടം
  • ചുവന്നുള്ളി
  • എണ്ണ
  • മല്ലിപ്പൊടി
  • മുളകുപൊടി
  • മഞ്ഞൾപ്പൊടി
  • തക്കാളി
  • ഉപ്പ്
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കി പപ്പടം ചെറുതായി ചതുരത്തിൽ അരിഞ്ഞത് ചേർത്ത് വറുത്തെടുക്കാം. മറ്റൊരു പാൻ​ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണയൊഴിച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റാം. ഇതിലേയ്ക്ക് അൽപ്പം മല്ലിപ്പൊടി, എരിവനുസരിച്ച് മുളകുപൊടി, കുറച്ചു മഞ്ഞൾപ്പൊടി, ഒരു തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കാം. തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം. ഇതിലേയ്ക്ക് വറുത്ത പപ്പടം ചേർക്കാം. അടുപ്പിൽ നിന്നും മാറ്റുന്നതിന് മുൻമ്പായി കുറച്ച് കറിവേപ്പില മുകളിലായി ചേർക്കുക.