നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയതാണ് നെയ്യ്. ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിൽനിന്ന് വിഷാംശം ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല, മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് കഴിക്കുമ്പോൾ സുഗമമായ ദഹനത്തിന് സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേർത്ത് കഴിക്കുന്നത് പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്ന വസ്തുവായി പ്രവർത്തിക്കുന്നു.
ചെറുചൂടുള്ള വെള്ളവുമായി നെയ്യ് ചേർക്കുമ്പോൾ ഉപാപചയപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ഈ കോമ്പിനേഷന്‍ ശരീരഭാരം നിയന്ത്രിക്കാനും കഴിയും. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ പെട്ടെന്ന് ഊർജം നൽകാൻ സഹായിക്കുന്നു.
ചെറുചൂടുള്ള വെള്ളവുമായി നെയ്യ് സംയോജിപ്പിക്കുന്നത് ഭക്ഷണ ആസക്തിയെ നിയന്ത്രിന്നു. ശരീരഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് ഗുണം ചെയ്യും.
ചെറുചൂടുള്ള വെള്ളത്തിനൊപ്പം ചേർത്ത് കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്നതിനൊപ്പം പ്രതിരോധശേഷി വർധിപ്പിക്കുന്നു.
ചെറുചൂടുള്ള വെള്ളത്തിൽ കഴിക്കുന്നത് ടോക്സിൻ പുറന്തള്ളാൻ സഹായിക്കുന്നു. മുഖക്കുരു കുറയ്ക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് പരോക്ഷമായി ഗുണം ചെയ്യും. ആന്റിഓക്സിഡന്റുകളാലും വിറ്റാമിൻ ഇയാലും സമ്പന്നമായ നെയ്യ് ചർമ്മത്തിന്റെ ഇലാസ്തികതയും ജലാംശവും വർധിപ്പിക്കുന്നു.