ഉച്ചയ്ക്ക് ഊണിന് നല്ല നാടൻ രുചിയിൽ നെയ്മീൻ കറി തയ്യാറാക്കിയാലോ? കിടിലൻ സ്വാദാണ്! ഈ കറി ഉണ്ടെങ്കിൽ പിന്നെ വയറുനിറയെ ചോറുണ്ണാം.
ആവശ്യമായ ചേരുവകൾ
- നെയ് മീൻ 1 കിലോ
- ഇഞ്ചി ഒരു വലിയ കഷ്ണം
- വെളുത്തുള്ളി 12 അല്ലി
- ഉലുവ 1 സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- വെളിച്ചെണ്ണ ആവശ്യത്തിന്
- കട്ടികായം 2 ചെറിയ കഷ്ണം
- കറിവേപ്പില ആവശ്യത്തിന്
- പച്ചമുളക് 6 എണ്ണം
- കുടംപുളി 6 എണ്ണം (ചൂട് വെള്ളത്തിൽ കുതിർത്തു വയ്ക്കണം)
- അരപ്പിന് വേണ്ടിയത്
- കാശ്മീരി മുളക് പൊടി 5 സ്പൂൺ
- മഞ്ഞൾ പൊടി 1/4 സ്പൂൺ
- ഉലുവ പൊടി 1/4 സ്പൂൺ
കുതിർത്ത് വെച്ചിരിക്കുന്ന പുളിയുടെ വെള്ളവും കുറച്ച് കറിവേപ്പിലയും ചേർത്ത് അരച്ച് മാറ്റി വെയ്ക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും കട്ടി കായവും ഒന്ന് ചതച്ചു മാറ്റി വെയ്ക്കുക.
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഉലുവ ഇട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി കായം പിന്നെ കുറച്ച് കറിവേപ്പില, പച്ചമുളക് കൂടെ ചേർത്ത് മൂപ്പിച്ചെടുക്കുക, ഇനി അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർക്കുക ഇനി ഇതിലേക്ക് കുതിർത്തിയ കുടംപുളി ഇടുക ഇനി ചാറിന് ആവശ്യമായ വെള്ളം ( ചൂട് വെള്ളം ) ചേർക്കുക, നന്നായി തിളപ്പിക്കുക. ഇനി ഒരു മീൻ ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒന്ന് തൂകി കൊടുക്കുക. കുറച്ചു കറിവേപ്പില ഇടുക. ഇനി മീൻ കഷ്ണങ്ങൾ ഇടുക. ഇനി ഉണ്ടാക്കി വെച്ചിരിക്കുന്ന ഗ്രേവി ഒഴിച്ച് കൊടുക്കുക, ഇനി അടുപ്പിൽ വെച്ച് ഒരു 20 മിനിട്ട് വേവിക്കുക. കുറച്ച് കറിവേപ്പില കൂടെ മുകളിൽ ഇട്ട് കൊടുക്കണം. ഇനി കഴിച്ചോളൂ അടിപൊളി മീൻ കറി.