വേനൽ ചൂടിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരുഗ്രൻ മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ? ഹോട്ടലുകളില്‍ കിട്ടുന്ന അതേ രുചിയില്‍ കിടിലന്‍ ടേസ്‌റ്റോടെ ഷേക്ക് വീട്ടിലും തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കു (സപ്പോട്ട ) 3 എണ്ണം
- തണുപ്പിച്ച പാൽ 2 ഗ്ലാസ്
- പഞ്ചസാര ആവശ്യത്തിന്
- അണ്ടിപ്പരിപ്പ് / ഐസ്ക്രീം
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത സപ്പോട്ട, രണ്ടായി മുറിച്ച് ഉള്ളിലെ കുരുകളഞ്ഞു തോൽ ഒഴികെ ബാക്കി മൃദുവായ ഭാഗം മാത്രം സ്പൂൺ ഉപയോഗിച്ച് എടുക്കുക. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കിടുക. ഇതിലേക്ക് തണുത്ത പാലും, ആവശ്യത്തിന് പഞ്ചസാരയും ആവശ്യമെങ്കിൽ അണ്ടിപരിപ്പും ചേർത്ത് നന്നായി അടിച്ചു എടുക്കുക. അടിച്ചെടുത്ത ഈ മിക്സ് ഒരു ഗ്ലാസ്സിലേക്ക് മാറ്റിയ ശേഷം ഐസ് ക്യൂബ് ചേർക്കാം. വേണമെങ്കിൽ ഐസ്ക്രീം ചേർത്ത് അലങ്കരിക്കുകയും ചെയ്യാം.