ഊണിന് ചക്കക്കുരു മാങ്ങ മുരിങ്ങക്ക ചെമ്മീൻ കറി വെച്ചാലോ? പേര് പോലെ ഇത് തയ്യാറാക്കാൻ അത്ര പാടൊന്നും ഇല്ല. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു കറി ആണിത്.
ആവശ്യമായ ചേരുവകൾ
- ചെമ്മീൻ – അര കിലോ
- മുരിങ്ങക്കായ – 2 എണ്ണം
- ചക്കക്കുരു – 10 എണ്ണം
- മാങ്ങാ – 1എണ്ണം
- തക്കാളി –2 എണ്ണം
- പച്ചമുളക് – 4എണ്ണം
- കറിവേപ്പില – 2അല്ലി
- പുളി – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- ചുവന്നുള്ളി – 4 എണ്ണം
- വെള്ളുള്ളി – 5അല്ലി
- മഞ്ഞപ്പൊടി – അര ടീസ്പൂൺ
- മുളകുപൊടി – ഒന്നര ടീസ്പൂൺ
- മല്ലിപൊടി – 2 ടീസ്പൂൺ
- ജീരകപ്പൊടി – അര ടീസ്പൂൺ
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- തേങ്ങ – മുക്കാൽ മുറി
തയ്യാറക്കുന്ന വിധം
ചട്ടിയിൽ മുരിങ്ങക്കായ, മാങ്ങാ, ചെമ്മീൻ, തക്കാളി, പച്ചമുളക്, വെള്ളുള്ളി 1 അല്ലി, വേപ്പില, കൂടെ ജീരകം പൊടി അല്ലാതെ എല്ലാ മസാലകളും കുറച്ച് പുളിവെള്ളവും ഒഴിച്ചു നന്നായി വേവിച്ചെടുക്കുക. കുക്കറിൽ ചക്കക്കുരു വേവിച്ചു വെക്കുക. തേങ്ങ നന്നായി അരച്ച് അവസാനം 2 ചുവന്നുള്ളി കുടി ചേർത്തു അരപ്പ് റെഡിയാക്കി വെയ്ക്കാം.
ചട്ടിയിൽ ഉള്ളത് വെന്താൽ ചക്കക്കുരു വേവിച്ചതും തേങ്ങ അരച്ചതും ജീരകം പൊടിയും ചേർത്ത് ഉപ്പ് പുളി ഒക്കെ നോക്കി അടുപ്പിൽ നിന്നും നന്നായി തിളച്ച ശേഷം ഇറക്കി വെയ്ക്കുക. മാങ്ങയുടെ പുളി അനുസരിച്ച് പുളി വെള്ളം ചേർത്താൽ മതിയാകും. അവസാനം കുറച്ചു വെളിച്ചെണ്ണ ചുടാക്കി ബാക്കി ഉള്ള ചുവന്നുള്ളി അരിഞ്ഞതും വേപ്പിലയും ചേർത്ത് താളിച്ചു എടുക്കുക. തനി നാടൻ ചെമ്മീൻ മാങ്ങാ കറി റെഡിയായി.