മന്തി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത് അല്ലെ? ഇനി മന്തി കഴിക്കാൻ തോന്നുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം ഒരു കുക്കർ മന്തി. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- ബസ്മതി അരി – ഒരു കിലോ
- വെള്ളം – പാകത്തിന്
- ഉണക്ക നാരങ്ങ – ഒന്ന്
- ഗ്രാമ്പൂ – മൂന്ന്
- ബേലീഫ് – ഒന്ന്
- ചിക്കൻ – ഒരു കിലോ
- കാപ്സിക്കം – ഒന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
- കറുവാപ്പട്ട – ഒരു കഷണം
- ഗ്രാമ്പൂ – മൂന്ന്
- ഏലയ്ക്ക – മൂന്ന്
- നാരങ്ങനീര് – ഒരു വലിയ സ്പൂൺ
- ഉപ്പ് – പാകത്തിന്
- മാഗി ചിക്കൻ ക്യൂബ് – രണ്ട്
- പുതിനയില – നാല്
- ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ
- ടുമാറ്റോ സോസ് – ഒരു വലിയ സ്പൂൺ
- വെള്ളം – അരക്കപ്പ്
- കുരുമുളക് – ഒരു വലിയ സ്പൂൺ
- ഫുഡ് കളർ(ചുവപ്പ്, മഞ്ഞ) – അൽപം, വെള്ളത്തിൽ കലക്കിയത്
- പച്ചമുളക് – നാല്, മുഴുവനോടെ
തയ്യാറാക്കുന്ന വിധം
ബസ്മതി അരി കഴുകി ഊറ്റി വയ്ക്കുക. ഉണക്ക നാരങ്ങ, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ബേലീഫ് എന്നിവ ചേർത്ത് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് അരി ചേർത്തു പകുതി വേവിൽ ഊറ്റിവെക്കുക വെയ്ക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിൽ കാപ്സിക്കം ചതുരക്കഷണങ്ങളാക്കിയതും കറുവാപ്പട്ടയും ഗ്രാമ്പൂ, ഏലയ്ക്ക, ഫുഡ് കളർ, നാരങ്ങനീര്, ഉപ്പ്, മാഗി ചിക്കൻ ക്യൂബ്, പുതിനയില, ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ്, ടുമാറ്റോ സോസ് , അരക്കപ്പ്വെള്ളം എന്നിവ ചേർത്ത് യോജിപ്പക്കണം. പ്രഷർ കുക്കറിൽ ചിക്കൻ മിശ്രിതം നിരത്തുക. ഇതിന് മുകളിൽ വേവിച്ച അരി നിരത്തണം. ഒരു വലിയ സ്പൂൺ കുരുമുളക്, അൽപം, വെള്ളത്തിൽ കലക്കി ഫുഡ് കളർ, നാല് പച്ചമുളക് മുഴുവനോടെ മുകളിൽ വിതറി കുക്കർ അടച്ച് ഒരു വിസിൽ വരും വരെ വേവിക്കുക. റെസ്റ്റോറന്റ് രുചിയിൽ അടിപൊളി മന്തി റെഡി.