കിടിലൻ രുചിയിൽ ഒരു ആപ്പിൾ മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ? ഈ ചൂടിൽ ഉള്ളം തണുക്കാൻ ഈ മിൽക്ക് ഷേക്ക് കിടിലനാണ്.
ആവശ്യമായ ചേരുവകള്‍
- ആപ്പിള്‍ – 1
- ബദാം – 10 എണ്ണം (കുതര്‍ത്തി തൊലികളഞ്ഞത്)
- ഈന്തപ്പഴം – 5 എണ്ണം
- തണുത്ത പാല്‍ – 1 കപ്പ്
- ഐസ് ക്യൂബ്‌സ്
- പഞ്ചസാര
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ജാറിലേക്ക് തൊലിചെത്തി കഷ്ണങ്ങള്‍ ആക്കിയ ആപ്പിള്‍, ബദാം, ഈന്തപ്പഴം, പഞ്ചസാര കുറച്ചു പാല്‍ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ശേഷം പാല്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്ത് ഒന്ന് കൂടി അടിച്ചെടുക്കു. ഞൊടിയിടയിൽ ടേസ്റ്റി ആപ്പിള്‍ മില്‍ക്ക് ഷേക്ക് റെഡി