ശരീരത്തിലെ വിഷവസ്‌തുക്കൾ പുറന്തള്ളാൻ സഹായിക്കുന്ന ശരീരത്തിലെ ഒരു സ്വാഭാവിക പ്രക്രിയയാണ് വിയർപ്പ്. എന്നാൽ വിയർപ്പ് മൂലമുണ്ടാകുന്ന ദുർഗന്ധം നിരവധി പേരിലാണ് അസ്വസ്ഥത ഉണ്ടാക്കുന്നത്. ശരീര ദുർഗന്ധം ചിലരിൽ ആത്മവിശ്വാസത്തെ വരെ തകർക്കുന്നു.
ദിവസത്തിൽ രണ്ടു തവണ കുളിച്ചാലും ശരീര ദുർഗന്ധം വിട്ടുമാറാത്ത സ്ഥിതിയുണ്ട്. എന്നാൽ വിയർക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെങ്കിലും വിയർപ്പ് നാറ്റം അകറ്റാന്‍ ഒരു പരിധിവരെ സാധിക്കും. അതിനായി വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളുണ്ട്. അതെന്തൊക്കെയെന്ന് അറിയാം.
കുളിക്കുന്ന വെള്ളത്തില്‍ വാസനത്തൈലം ചേര്‍ക്കുക. അവസാനത്തെ കപ്പ് ശരീരത്തില്‍ ഒഴിക്കുമ്പോള്‍ അതിലാണ് വാസനത്തൈലം ചേര്‍ക്കേണ്ടത്. ഇത് ശരീരത്തിന് കൂളിങ് ഇഫക്റ്റ് സമ്മാനിക്കും. മിന്റ്( പുതിന), ഒരു ടീസ്പൂണ്‍ സ്ഫടികക്കാരം എന്നിവയും കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാവുന്നതാണ്.
സോഡാക്കാരം അഥവാ ബേക്കിംങ് സോഡാ ശരീരദുര്‍ഗന്ധം അകറ്റാന്‍ വളരെ ഗുണം ചെയ്യും ബേക്കിങ് സോഡാ പേസ്റ്റ് രൂപത്തിലാക്കി അത് ശരീരം കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക.
ഉരുളക്കിഴങ്ങ് മുറിച്ച് വിയര്‍പ്പുകൂടുതലുള്ള ശരീരഭാഗങ്ങളില്‍ ഉരസുക.
റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നത് ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്.
നാരങ്ങാനീരും റോസ് വാട്ടറും ചേര്‍ത്ത് വെള്ളം തലയിലൊഴിച്ചുകുളിക്കുന്നത് മുടിയിലെ ദുര്‍ഗന്ധം അകറ്റും