സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ആരോഗ്യപരിശോധനകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ സേവനങ്ങള്‍ വിപുലീകരിച്ചു. മെഡിക്കല്‍ കോളേജ് മെയിന്‍ ഗേറ്റിന് എതിര്‍വശത്തുള്ള ട്രിഡ കോംപ്ലക്‌സിലാണ് ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവിധ പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള ഹാള്‍ സൗകര്യം, ഇന്ററാക്ടീവ് കസ്റ്റമര്‍ റിസപ്ഷന്‍, വാട്ട്‌സ് ആപ്പ് വഴി ഡിജിറ്റല്‍ റേഡിയോഗ്രാഫിക് ഇമേജ് പങ്ക് വെക്കല്‍, പുതിയ കോര്‍പ്പറേറ്റ് ലോഞ്ച് തുടങ്ങിയവയാണ് വിപുലീകരിച്ച സേവനങ്ങളുടെ ഭാഗമായി ഹിന്ദ്ലാബ്സില്‍ ലഭിക്കുക. പുതുക്കിയ ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (ഇന്‍-ചാര്‍ജ്) ഡോ. അനിത തമ്പി നിര്‍വഹിച്ചു. ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) എന്‍. അജിത്ത്, സീനിയര്‍ വൈസ് പ്രസിഡന്റ് (ടി&ഒ) & ജിബിഡിഡി (ഇന്‍ചാര്‍ജ്) വി. കുട്ടപ്പന്‍ പിള്ള, വൈസ് പ്രസിഡന്റ് (പ്രൊക്യുര്‍മെന്റ് സര്‍വീസസ്) & ജിഎച്ച് (എച്ച്‌സിഎസ്) ബിനു തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സ്വകാര്യ ലാബുകളേക്കാള്‍ രോഗികള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ അത്യാധുനിക സൗകര്യങ്ങളോടെ പരിശോധനകള്‍ നടത്താന്‍ ഈ കേന്ദ്രം സഹായകമാകും. നിരവധിയാളുകളാണ് ഹിന്ദ്ലാബ്സിന്റെ സേവനങ്ങള്‍ തേടിയെത്തുന്നത്. വര്‍ധിച്ച ആവശ്യങ്ങള്‍ കണക്കിലെടുത്താണ് നിലവിലെ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ ഹിന്ദ്ലാബ്സ് തീരുമാനിച്ചത്. ജില്ലയില്‍ 21 ബ്ലഡ് കളക്ഷന്‍ സെന്ററുകളാണ് പുതുതായി ആരംഭിച്ചിരിക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് അത്യാവശ്യമായ ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കും. ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബാണ്. ബയോകെമിസ്ട്രി, ഹെമറ്റോളജി, മൈക്രോബയോളജി എന്നിവയുള്‍പ്പെടെയുള്ള പ്രധാന പരിശോധനകള്‍ ഇവിടെ ലഭ്യമാണ്. 104 പരാമീറ്ററുകള്‍ക്ക് എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭിച്ച ലാബാണിത്. കാര്‍ഡിയോളജി, ഗൈനക്കോളജി, പള്‍മണോളജി, ജനറല്‍ മെഡിസിന്‍, ഫീറ്റല്‍ മെഡിസിന്‍ തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് ഒപി ക്ലിനിക്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. റേഡിയോളജി, ന്യൂറോളജി, എക്‌സ്-റേ, യുഎസ്ജി പരിശോധനകള്‍ തുടങ്ങി അത്യാധുനിക ഡയഗ്‌നോസ്റ്റിക് സേവനങ്ങളും ലഭ്യമാണ്. പ്രായം, കുടുംബ പശ്ചാത്തലം, ജീവിതശൈലി എന്നിവ അനുസരിച്ച് 28 ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകളും ഹിന്ദ്ലാബ്സില്‍ ലഭ്യമാണ്.

രാജ്യത്തുടനീളം 220-ലധികം ഹിന്ദ്ലാബ്സുകളാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യസംരക്ഷണം എല്ലാ വിഭാഗം ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ പ്രാപ്യമാക്കുകയാണ് ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ ലക്ഷ്യം. തിരുവനന്തപുരത്ത് ഇത്തരത്തില്‍ ചിലവ് കുറച്ച് സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഏക ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്ക് കൂടിയാണ് ഹിന്‍ഡ്ലാബ്‌സ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400027969
STORY HIGHLIGHT: Hindlabs expands diagnostic center services