ന്യൂഡൽഹി: ആശാ പ്രവർത്തകർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി എംപി. ആശമാരുടെ ത്യാഗം, സഹിഷ്ണുത, സേവനം എന്നിവയെ ബഹുമാനിക്കുന്നുവെന്നും ആശമാരുടെ സമരം ഞങ്ങളുടേതുകൂടിയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ആശാ പ്രവർത്തകർ കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ നട്ടെല്ലാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
‘ആശാ പ്രവർത്തകർ കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ നട്ടെല്ലാണ് . അവർ ഉയർത്തിപ്പിടിച്ച സംവിധാനം അവരെ ഉപേക്ഷിച്ചു. ആശാ പ്രവർത്തകരുടെ പോരാട്ടം ഞങ്ങളുടേതുകൂടിയാണ്. ആശാ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തെ ബഹുമാനിച്ചുകൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു’- പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.