ചെന്നൈ : സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന കാറിന് പിന്നിലേക്ക് ടിപ്പർ ലോറി ഇടിച്ചു കയറി എന്ന ദാരുണമായ ഒരു വാർത്തയാണിപ്പോൾ പുറത്തുവരുന്നത് വലിയൊരു അപകടമാണ് സംഭവിച്ചിരിക്കുന്നത് ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെയുള്ള മൂന്നു പേരാണ് ഈ ദാരുണ സംഭവത്തിൽ മരണപ്പെട്ടിരിക്കുന്നത് ലോറി അമിതവേഗത്തിൽ ആയിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് നിയന്ത്രണം നഷ്ടമായ കാറിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു ലോറി ഏഴ് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ നാലുപേരാണ് പരിക്കുകളോടെ ചികിത്സയിൽ ആയിരിക്കുന്നത് ഇവരുടെ നിലയും അതീവ ഗുരുതരം ആണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ സിംഗപ്പരുമാൾ കോവിലിൽ ആയിരുന്നു ഈ ദാരുണമായ സംഭവം നടന്നത് പരിക്കേട്ടവരെ ചെങ്കൽപേട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് മധുരയിൽ നിന്നും ചെന്നൈയിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവർ മടങ്ങി പോകുമ്പോഴാണ് ഈ സംഭവത്തിന് ഇരയായത്
കാർത്തിക്ക് 35 ഭാര്യ നന്ദിനി 30 മകൾ ഇളമതി എഴുപത് മകൻ സായ് വേലൻ ഒന്ന് നന്ദിനിയുടെ മാതാപിതാക്കളായ അയ്യനാർ 65 ദേവ 60 എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്