തിരുവനന്തപുരം : ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിനെയും അതിനോടൊപ്പം വരുന്ന ദുരന്തങ്ങളെയും തയ്യാറെടുപ്പുകൾ വിലയിരുത്തുവാനായി ഏപ്രിൽ 11ന് ഒരു മോക്ക്സം ഡ്രിൽ ഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്
സംസ്ഥാനത്ത് മുഴുവനായി 13 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഒരേസമയത്ത് ആയിരിക്കും മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. ദുരന്ത സമയത്ത് ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പോരായ്മകൾ എന്തെങ്കിലും തോന്നിയാൽ കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികളും ഉണ്ടാവും. സംസ്ഥാന സർക്കാരിന്റെ നിലവിലെ ഉത്തരവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഇത് സംഘടിപ്പിക്കുക