Health

ഈ ശീലമുള്ളവരാണോ ? വെറുതെയല്ല പല്ലു കേടാകുന്നത് | dental problems

പല്ല് വേണ്ട വിധം വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് തീര്‍ച്ചയായും പല്ലില്‍ പോട് വരുന്നതിനും പല്ല് നശിക്കുന്നതിനുമെല്ലാം കാരണമാകും

പല്ലിന് സംഭവിക്കുന്ന പ്രശ്നങ്ങളെ ഭൂരിഭാഗം ആളുകളും നിസ്സാരമായാണ് കാണുന്നത്. എന്നാൽ ഇത് പിന്നീട് ഗുരുതരമാവുകയും ഒരുപാട് ചികിത്സ ആവശ്യമായി വരികയും ചെയ്യുന്നു. ഒരിക്കലെങ്കിലും ദന്ത സംബന്ധമായ കാര്യങ്ങൾക്ക് ചികിത്സ നേടിയിട്ടുള്ളവർക്ക് അറിയാം അതിനു വരുന്ന ചെലവ് എത്രയാണെന്ന്. നിങ്ങളുടെ ശ്രദ്ധ തന്നെയാണ് പല്ലിൻറെ ആരോഗ്യം നഷ്ടപ്പെടുത്തുന്നത്. ഇത്തരത്തില്‍ പല്ലില്‍ പോടുകള്‍ സംഭവിക്കാനും പല്ല് നശിച്ചുപോകാനും തന്നെ കാരണമാകുന്ന അഞ്ച് ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

 

 

 

ഒന്ന്…

 

  1. പല്ല് വേണ്ട വിധം വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് തീര്‍ച്ചയായും പല്ലില്‍ പോട് വരുന്നതിനും പല്ല് നശിക്കുന്നതിനുമെല്ലാം കാരണമാകും. ദിവസത്തില്‍ രണ്ട് തവണ ബ്രഷ് ചെയ്യുകയും പതിവായി ഫ്ലോസിംഗ് ചെയ്യുകയുമെല്ലാം ചെയ്യുന്നവരില്‍ പല്ലിന് പോടുണ്ടാകാനള്ള സാധ്യത വളരെ കുറവാണ്.

 

രണ്ട്…

 

മധുരം അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ പതിവാക്കുന്നതും പല്ലില്‍ പോട് വരുത്തും. പ്രത്യേകിച്ച് കൃത്രിമമധുരം അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍. അതുപോലെ മധുരം കഴിച്ച ശേഷം വായ് കഴുകാതിരിക്കുന്ന ശീലവും പല്ല് പെട്ടെന്ന് കേടാകുന്നതിലേക്ക് നയിക്കും.

 

 

 

മൂന്ന്…

 

പുകവലി, മദ്യപാനം, പുകയില ഉപയോഗം എന്നിവയും പല്ലിന് ദോഷം തന്നെ. പല്ലില്‍ കറ പറ്റാനും, പല്ല് പൊടിയാനും, പോട് വരാനും, പല്ല് ക്രമണേ ഇളകിപ്പറിഞ്ഞ് പോരാനുമെല്ലാം ഈ ദുശ്ശീലങ്ങള്‍ കാരണമാകും.

 

നാല്…

 

ചിലര്‍ ഭക്ഷണസാധനങ്ങളുടെ പാക്കറ്റോ അല്ലെങ്കില്‍ നട്സിന്‍റെ തോടോ എല്ലാം പല്ല് വച്ച് പൊട്ടിക്കുന്നത് കണ്ടിട്ടില്ലേ? പല്ലിന് കട്ടിയുണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഇങ്ങനെ പതിവായി ചെയ്യുന്നത് നല്ലതല്ല. കാരണം ഈ ശീലവും പല്ലിന് കേടാണ്.

 

അഞ്ച്…

 

കൃത്യമായ ഇടവേളകളില്‍ ഡെന്‍റിസ്റ്റിനെ കണ്ട് പല്ലിന്‍റെ ആരോഗ്യവും ശുചിത്വവുമെല്ലാം ഉറപ്പുവരുത്തുന്നത് എപ്പോഴും നല്ലതാണ്. ഇത് അല്‍പം കൂടി ഗൗരവമുള്ള രോഗങ്ങള്‍ (ക്യാൻസര്‍ അടക്കം) എന്തെങ്കിലും പിടിപെട്ടിട്ടുണ്ട് എങ്കില്‍ നേരത്തെ കണ്ടെത്തുന്നതിനും സഹായിക്കും. എന്നാല്‍ മിക്കവരും വര്‍ഷത്തിലൊരിക്കല്‍ പോലും ഡെന്‍റിസ്റ്റിനെ കാണാറില്ല എന്നതാണ് സത്യം.

 

Content Highlight: dental problems