കടുത്ത ചൂടും മഴയും മഞ്ഞുമെല്ലാം അതിജീവിക്കാന്‍ കഴിവുളളവരാണ് മനുഷ്യര്‍. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും കാലാവസ്ഥ അനുഭവപ്പെടുന്നത് വ്യത്യസ്തമായിരിക്കും. അവിടങ്ങളിൽ അധിവസിക്കുന്ന ജനങ്ങളും ആ പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ജീവിക്കാനും പരിശീലിക്കുന്നവരാകും. അവരുടെ വിവിധ കാലാവസ്ഥകളോടുള്ള പ്രതികരണ ശേഷിയും വ്യത്യസ്തപ്പെട്ടിരിക്കും. കാലക്രമേണ നിരവധി മാറ്റങ്ങളുണ്ടായെങ്കിലും ആളുകള്‍ ഇപ്പോഴും വ്യത്യസ്ത കാലാവസ്ഥകളില്‍ തന്നെയാണ് ജീവിക്കുന്നത്. തണുത്തുറഞ്ഞ സ്ഥലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ജനവാസമില്ലാത്ത, ചെടികളും മരങ്ങളുമെല്ലാം ക്രമേണ കുറവായ ഒരിടമായിരിക്കും നമ്മുടെ മനസിലേക്ക് ഓടിയെത്തുക. എന്നാല്‍ റഷ്യയിലെ സൈബീരിയയിലുളള ഒരു നഗരത്തിലെ കഥ വ്യത്യസ്തമാണ്. ഭൂമിയില്‍ തന്നെ ഏറ്റവും തണുപ്പുളള നഗരമാണ് യാകുത്സ്‌ക്. ലോകത്തിലെ ഏറ്റവും തണുപ്പേറിയ നഗരം എന്ന വിശേഷണമാണ് റഷ്യയിൽ ഒരറ്റത്ത് സൈബീരിയൻ പ്രവിശ്യയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന യാകുട്സ്ക് എന്ന നഗരത്തിനുള്ളത്.
ഭൂമിയിൽ മറ്റേതു നഗരത്തിലും അനുഭവപ്പെടുന്നതിനേക്കാൾ ഏറ്റവും തണുപ്പുള്ള ശൈത്യകാല താപനില ഇവിടെയാണുള്ളത്. ജൂലൈ മാസത്തിൽ +19.9 °C ആണ് ഇവിടെയെങ്കില്‍ ഡിസംബര്‍ മാസമാകുമ്പോഴേയ്ക്കും അത് -37.0 °Cയിലെത്തും. ശരാശരി ശൈത്യകാല താപനില -30 °C ൽ താഴെയുള്ള ലോകത്തിലെ ഏറ്റവും വലിയ നഗരമാണ് യാകുത്സ്ക് എന്നാണ് വിക്കിപീഡിയ പറയുന്നത്. അന്റാർട്ടിക്കയ്ക്ക് പുറത്ത് ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ താപനില യാകുത്സ്കിന്റെ വടക്കുകിഴക്ക് പ്രദേശമായ യാന നദിയുടെ തപകരം, ഈ തണുപ്പുമായി സമസരപ്പെട്ട് ജീവിക്കുകയാണ് ഇവർ ചെയ്യുന്നത്. അതിനായി വസ്ത്രങ്ങളെയാണ് കൂട്ടുപടിക്കുന്നത്. പല പാളികളിലായി ജാക്കറ്റുകളും കോട്ടും ഗ്ലൗസും തൊപ്പിയും ഹൂഡും എല്ലാം ധരിച്ച് ശരീരം കഴിവതും ചൂടാക്കി നിർത്തുവാനാണ് ഇവർ ശ്രമിക്കുന്നത്. കാബേജ് പോലെ അടുക്കുകളായി വസ്ത്രം ധരിക്കും എന്നാണ് ഇവിടുത്തുകാർ ഈ വസ്ത്രധാരണത്തെ വിശേഷിപ്പിക്കുന്നത്.
നഗരം മുഴുവൻ മഞ്ഞിൽപുതഞ്ഞ് കിടക്കുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്, മാർക്കറ്റുകളിൽ സാധനങ്ങൾ ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിക്കേണ്ട ആവശ്യമില്ല. മത്സ്യങ്ങളെല്ലാം പിടിച്ച സമയത്തുള്ളപോലെ തന്നെ ഫ്രഷ് ആയാണ് ഇപ്പോഴുമുള്ളത്. വീടുകളും കടകളും വാഹനങ്ങളുമെല്ലാം പൂർണ്ണമായും മഞ്ഞിൽ പൊതിഞ്ഞ് കിടക്കുകയാണ്. തുടർച്ചയായി മഞ്ഞിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മഞ്ഞിന്റെ കട്ടിയുള്ള പാളി എല്ലായ്പ്പോഴും ഇവിടെ കാണും. തുടർച്ചയായ പെർമാഫ്രോസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ നഗരവും കൂടിയാണിത്. മറ്റൊന്ന്. ഇവിടേക്ക് റെയിൽവേ ലൈനുകളും ഇല്ല. വിമാനമാർഗ്ഗം മാത്രമേ ഈ നഗരത്തിലേക്ക് എത്തിപ്പെടുവാൻ സാധിക്കുകയുള്ളൂ.
വേനൽക്കാലത്ത് കടത്തുവള്ളത്തിലൂടെയോ ശൈത്യകാലത്ത്, തണുത്തുറഞ്ഞ ലെന നദിക്ക് മുകളിലൂടെ വണ്ടിയോടിക്കുവാനോ മാത്രമേ ഇവിടെ സാധിക്കൂ. റിപ്പബ്ലിക് ഓഫ് സാഖ എന്ന സാഖ റിപ്പബ്ലിക്കിന്റെ ഭാഗമാണ് യാകുട്സ്ക്. ആർട്ടിക് സമുദ്രത്തോട് ചേർന്നാണ് ഈ പ്രദേശമുള്ളത്. റഷ്യയിലെ വളർന്നു വരുന്ന നഗരങ്ങളിലൊന്നാണ് യാകുട്സ്ക് . ഖനനനഗരം അഥവാ മൈനിങ് സിറ്റി എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്. റഷ്യയുടെ തലസ്ഥാനനഗരമായ മോസ്കോയിൽ നിന്നും 5,000 കിലോമീറ്റർ പടിഞ്ഞാറായണ് യാകുട്സ്ക് സ്ഥിതി ചെയ്യുന്നത്. ആർട്ടിക് സർക്കിളിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന റഷ്യയിലെ സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമാണ് യാകുത്സ്ക്.ടത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തണുപ്പിനെ പ്രതിരോധിച്ച് ജീവിക്കുക എന്നത് ഇവിടെ നടക്കില്ല.
STORY HIGHLIGHTS : this-is-the-coldest-city-on-earth