Travel

പ്രകൃതി ഒരുക്കിയ മനോഹര കാവ്യം; കശ്മീർ എന്ന ഭൂമിയിലെ സ്വർഗ്ഗം | Beautiful poetry created by nature; Kashmir is heaven on earth

ശ്രീനഗറില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്

അക്ഷരാർത്ഥത്തിൽ ഭൂമിയിലെ സ്വർഗ്ഗം… അതാണ് കശ്മീർ. പ്രകൃതിസൗന്ദര്യത്തിന്റെ മറുവാക്കാണ് കാശ്മീർ. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് അറ്റത്താണ് കാശ്മീര്‍ സ്ഥിതിചെയ്യുന്നത്. പ്രസിദ്ധനായ ഹിന്ദു സന്യാസി കാശ്യപനുമായി ബന്ധപ്പെട്ടാണ് കാശ്മീരിന് ഈ പേര് ലഭിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹസ്രത് ബാല്‍ മോസ്‌കാണ് കാശ്മീരില്‍ കണ്ടിരിക്കേണ്ട ഒരു കാഴ്ച. സന്തോഷത്തിന്റെ കൂടാരം എന്ന് വിളിപ്പേരുള്ള ഇസ്രത് മഹല്‍ എന്നായിരുന്നു ഇതിന്റെ പേര്. ഷാജഹാന്റെ ഓഫീസറായിരുന്ന സജിദ് ജഹാനാണ് ഇത് നിര്‍മിച്ചത്. പ്രശസ്തമായ ഡാല്‍ ലേക്കിന് സമീപത്താണ് ഇത്. പ്രവാചകനായ മുഹമ്മദ് നബിയുടെ വിശുദ്ധമുടി സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് ഇത്. കാശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പുരാതന ദേവാലയമായ ചരാര്‍ ഇ ഷെരീഫ്.

ശ്രീനഗറില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരത്താണ് ഇത്. ഷെയ്ഖ് നൂറുദ്ദീന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഇത് പണിതീര്‍ത്തത്. ഝലം നദിക്ക് സമീപത്തുള്ള ഷാ ഹംദാന്റെ ഖാന്‍ഖയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ഷാ മിര്‍ വംശത്തിലെ രാജാവായ സുല്‍ത്താന്‍ സിക്കന്ദര്‍ 1935 ലാണ് ഈ ദേവാലയം പണിതത്. ഖീര്‍ ഭവാനി ക്ഷേത്രമാണ് കാശ്മീരിലെ മറ്റൊരു പ്രസിദ്ധമായ കാഴ്ച. മാഹാരാജ പ്രതാപ് സിംഗ് 1912 ല്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം. ശ്രീരാമന്‍ ഇവിടെ പ്രാര്‍ത്ഥിച്ചതായാണ് വിശ്വാസം. ശ്രീനഗറില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം, അത്ഭുത ശിവലിംഗം സ്ഥിതിചെയ്യുന്ന ശിവ് ഖോരി ഗുഹ, ശേഷ്‌നാഥ് തുടങ്ങിയവയും ഇവിടത്തെ വിശേഷപ്പെട്ട കാഴ്ചകളാണ്. താക്ട് ഇ സുലൈമാന്‍ എന്ന ഉയരമേറിയ കുന്നിന്‍ പുറത്താണ് പ്രശസ്തമായ ശങ്കരാചാര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാശ്മീരിലെ പ്രസിദ്ധമായ ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. സൂര്യഭഗവാന് വേണ്ടി സമര്‍പ്പിച്ച മാര്‍ത്താണ്ഡ് സൂര്യക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു കാഴ്ച.

1616 ല്‍ ഭാര്യയായ നൂര്‍ജഹാന് വേണ്ടി ജഹാംഗീര്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് ഷാലിമാര്‍ പൂന്തോട്ടം.പ്രേമത്തിന്റെ ഉദ്യാനം എന്ന പേരില്‍ അറിയപ്പെടുന്ന ഫൈസ് ബക്ഷ് നേരത്തെ രാജകുമാരികള്‍ ഉപയോഗിച്ചിരുന്ന സ്ഥലമാണ്. ഇത്തരത്തിലുള്ള നിരവധി പൂന്തോട്ടങ്ങളും ക്ഷേത്രങ്ങളും മറ്റുമാണ് കാശ്മീരിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നത്. തുടങ്ങിയവയും ഇവിടത്തെ വിശേഷപ്പെട്ട കാഴ്ചകളാണ്. താക്ട് ഇ സുലൈമാന്‍ എന്ന ഉയരമേറിയ കുന്നിന്‍ പുറത്താണ് പ്രശസ്തമായ ശങ്കരാചാര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാശ്മീരിലെ പ്രസിദ്ധമായ ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. സൂര്യഭഗവാന് വേണ്ടി സമര്‍പ്പിച്ച മാര്‍ത്താണ്ഡ് സൂര്യക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു കാഴ്ച. 1616 ല്‍ ഭാര്യയായ നൂര്‍ജഹാന് വേണ്ടി ജഹാംഗീര്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് ഷാലിമാര്‍ പൂന്തോട്ടം.പ്രേമത്തിന്റെ ഉദ്യാനം എന്ന പേരില്‍ അറിയപ്പെടുന്ന ഫൈസ് ബക്ഷ് നേരത്തെ രാജകുമാരികള്‍ ഉപയോഗിച്ചിരുന്ന സ്ഥലമാണ്. ഇത്തരത്തിലുള്ള നിരവധി പൂന്തോട്ടങ്ങളും ക്ഷേത്രങ്ങളും മറ്റുമാണ് കാശ്മീരിനെ സഞ്ചാരികളുടെ പ്രിയങ്കരമാക്കുന്നത്.

STORY HIGHLIGHTS : Beautiful poetry created by nature; Kashmir is heaven on earth