ഇത് അപ്പം, ചപ്പാത്തി, ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ സൂപ്പറാണ്.
ചേരുവകൾ
താറാവ് – 1.5 കിലോഗ്രാം
വെളുത്തുള്ളി വലിയ അല്ലി -8
ഇഞ്ചി -1 വലിയ കഷ്ണം
കുരുമുളക് -1 ടേബിൾ സ്പൂൺ
(ഇഞ്ചി, വെളുത്തുള്ളി , കുരുമുളക് ചതയ്ക്കുക)
ചെറിയ ഉള്ളി – 15 എണ്ണം
പച്ച മുളക് -3
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
കാശ്മീരി മുളക് പൊടി -2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
ഗരം മസാല പൊടി – 1 ടീസ്പൂൺ +1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ
തേങ്ങാക്കൊത്ത് -1/4 കപ്പ്
വെളുത്തുള്ളി നീളത്തിൽ അറിഞ്ഞത് – 4 അല്ലി
ഇഞ്ചി നീളത്തിൽ അറിഞ്ഞത് – 1 ചെറിയ കഷ്ണം
സവാള നീളത്തിൽ അറിഞ്ഞത് -2
കുരുമുളക് പൊടി -1/2 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
താറാവ് ഇറച്ചി കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി , കുരുമുളക് ചതച്ചത് എന്നിവ ചേർക്കുക. ചെറിയ ഉള്ളി, പച്ച മുളക്, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാലപ്പൊടി ആവശ്യത്തിന് ഉപ്പും ചേർക്കുക. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം കുക്കറിൽ 3 വിസിൽ അടിപ്പിച്ചു വേവിക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. താറാവ് ഇറച്ചി വെന്തതിന് ശേഷം ഇറച്ചിയുടെ ചാറ് വറ്റിച്ചെടുക്കുക.
ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. തേങ്ങാ കൊത്ത് ചേർത്ത് ഇളം ബ്രൗൺ ആകുന്നതു് വരെ വഴറ്റുക. ഇതിലേക്ക് നീളത്തിൽ അറിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. സവാളയും കറിവേപ്പിലയും ഉപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച താറാവ് ഇറച്ചി ചേർത്ത് 10 മിനിറ്റ് മീഡിയം തീയിൽ വഴറ്റി എടുക്കുക. കുരുമുളക് പൊടിയും 1/2 ടീസ്പൂൺ ഗരംമസാലപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.
content highligh: kerala-style-duck-roast