വിവിധ അഗതി മന്ദിരങ്ങളിലുളള അന്തേവാസികള്‍ക്ക് നല്‍കുന്നതിന് യുവാവിന്റെ പക്കലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് പരിശോധനയുടെ പേരില്‍ തട്ടിയെടുത്ത ട്രാഫിക് ഗ്രേഡ് എസ്‌ഐ അറസ്റ്റില്‍. പട്ടം ട്രാഫിക് പോലീസ് സ്റ്റേഷനിലെ സൗത്ത് മേഖലയിലുള്ള പി. പ്രദീപിനെതിരെയാണ് കേസ്.
വിജയ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റു ചെയ്തത്. പണമടങ്ങിയ ബാഗ് കണ്ടെത്തിയിട്ടില്ല. കര്‍ണാടക സ്വദേശി വിജയുടെ ബാഗിലുണ്ടായിരുന്ന 3,150 രൂപയാണ് എസ്.ഐ തട്ടിയെടുത്തത്.
പ്രദീപിനെ സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. അഗതി മന്ദിരങ്ങളിലേക്കുളളതാണെന്ന് പറഞ്ഞിട്ടും പ്രദീപ് പണമടങ്ങിയ ബാഗ് കെെക്കലാക്കുകയായിരുന്നു. വിഴിഞ്ഞം സ്റ്റേഷനില്‍ ചെന്ന് ബാഗ് വാങ്ങിക്കാന്‍ നിര്‍ദേശവും നല്‍കി. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെത്തി വിജയ് വിവരം പറഞ്ഞപ്പോഴാണ് പ്രദീപ് ബാഗ് കൈമാറിയില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് വിജയ് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ബൈക്കില്‍ തൂക്കിയിട്ടിരുന്ന ബാഗ് യാത്രക്കിടെ നഷ്ടപ്പെട്ടുവെന്നാണ് പ്രദീപ് നല്‍കിയ വിശദീകരണം.
STORY HIGHLIGHT: grade si arrested