ജപ്പാനിലെ കൂഷൂവില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആളപായത്തെ പറ്റിയോ നാശനഷ്ടങ്ങളെ പറ്റിയോ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതേസമയം ജപ്പാനില്‍ അതിതീവ്ര ഭൂചലനത്തിനുള്ള സാധ്യത പ്രവചിക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെ ജാപ്പനീസ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.
ലോകത്ത് ഭൂചലനഭീഷണി ഏറ്റവും അധികം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നേക്കാമെന്നും മൂന്നുലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നുമാണ് പ്രവചിച്ച ഭൂചലന സാധ്യത റിപ്പോര്‍ട്ടിൽ പറയുന്നത്.
STORY HIGHLIGHT: earthquake hits japan