Kerala

രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർ കീഴടങ്ങി – kallambalam accident driver surrenders

അമ്മയുടെയും മകളുടെയും മരണത്തിനിടയാക്കിയ കല്ലമ്പലം വാഹനാപകടത്തില്‍ ഡ്രൈവർ ചെറുന്നിയൂര്‍ മുടിയക്കോട് സ്വദേശി ടോണി ആന്റണി പോലീസിൽ കീഴടങ്ങി. ക്ഷേത്രത്തിലെ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്ന ആളുകള്‍ക്കിടയിലേക്കു വാഹനം പാഞ്ഞു കയറിയുണ്ടായ അപകടത്തിലാണു രോഹിണി മകള്‍ അഖില എന്നിവർ കൊല്ലപ്പെട്ടത്.

അപകടത്തിനു ശേഷം നാട്ടുകാര്‍ ടോണിയെ പിടികൂടിയിരുന്നെങ്കിലും സംഭവസ്ഥലത്തുനിന്നും ഇയാൾ മുങ്ങുകയായിരുന്നു. വര്‍ക്കല ഭാഗത്തുനിന്നു കൂട്ടിക്കട ഭാഗത്തേക്കു പോവുകയായിരുന്ന റിക്കവറി വാഹനം ആദ്യം ഒരു സ്‌കൂട്ടറിലും കാറിലും ഇടിച്ച ശേഷമാണു ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്.

ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും അപകടത്തിനു പിന്നാലെ വാഹനത്തിനുള്ളില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും കല്ലമ്പലം പോലീസ് വ്യക്തമാക്കി. ടോണിയെ കണ്ടെത്താൻ ഊര്‍ജിത ശ്രമം നടക്കുന്നതിനിടെയാണ് ഇയാൾ പോലീസിൽ കീഴടങ്ങുന്നത്. ടോണിയെ വൈദ്യപരിശോധനയക്കു ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

STORY HIGHLIGHT: kallambalam accident driver surrenders