India

ഗുജറാത്തിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണു; അപകടത്തില്‍ പൈലറ്റ് മരിച്ചു| gujarat pilot dead

ഒപ്പമുണ്ടായിരുന്ന സഹ പൈലറ്റിന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ യുദ്ധ വിമാനം തകർന്നു വീണ് പൈലറ്റിന് ദാരുണ മരണം. അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. രാത്രി 9.50 ഓടെയാണ് അപകടം ഉണ്ടായത്.

ഒപ്പമുണ്ടായിരുന്ന സഹ പൈലറ്റിന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. താഴെവീണ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു.

സംഭവത്തിന് ശേഷം പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി. വയലിലാണ് വിമാനം തകര്‍ന്ന് വീണത്. അതുകൊണ്ടുതന്നെ പ്രദേശവാസികള്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

Content Highlight: gujarat pilot dead