കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഏഴിനു പരിഗണിക്കും. നീതി യുക്തമല്ലാത്ത അന്വേഷണമാണു നടക്കുന്നതെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഹർജി. എന്നാൽ േകസിലെ പ്രതിയായ ദിലീപിന് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാവുമെന്നു കോടതി ആരാഞ്ഞു. 2019ൽ ദിലീപ് നൽകിയ അപ്പീലാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുടെ പരിഗണനയിലുള്ളത്.