അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് ആര്യ 2. റൊമാന്റിക് ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമാകുകയും ചെയ്തിരുന്നു. കേരളത്തിലും വലിയ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളും അല്ലുവിനെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കേരളത്തിലെ അല്ലു അർജുൻ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. അല്ലു അർജുന്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ 6 ന് ആര്യ 2 കേരളത്തിൽ റീ റിലീസിന് ഒരുങ്ങുകയാണ്. ഇ4 എൻ്റർടെയ്ൻമെൻ്റ് ആണ് സിനിമ വീണ്ടും കേരളത്തിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ മലയാളം, തെലുങ്ക് വേർഷനുകൾ കേരളത്തിൽ റീ റിലീസ് ചെയ്യും.
കാജൽ അഗർവാൾ, നവദീപ്, അജയ്, മുകേഷ് ഋഷി എന്നിവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ. സിനിമയിലെ അല്ലുവിൻ്റെ ഡാൻസൊക്കെ ഇന്നും യുവാക്കൾക്കിടയിൽ പ്രശസ്തമാണ്. ടി.പ്രകാശ്, ചന്ദ്രശേഖർ ടി.രമേഷ് എന്നിവരായിരുന്നു സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും പ്രിയങ്കരമാണ്.
content highlight: Arya- 2