മാങ്ങാക്കാലം ആയതുകൊണ്ട് തന്നെ നാട്ടിലും വീട്ടിലുമെല്ലാം മാങ്ങാ സുലഭമായി ലഭിക്കും. ഇനി മാങ്ങ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ. ഉഗ്രൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു മാങ്ങ പച്ചടി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മാങ്ങ- ഒരെണ്ണം (കൊത്തിയരിഞ്ഞത്)
- കടുക്- അര ടീസ്പൂണ്‍
- ഉലുവ- കാല്‍ ടീസ്പൂണ്‍
- വറ്റല്‍ മുളക്- രണ്ടെണ്ണം
- കറിവേപ്പില- മൂന്ന് തണ്ട്
- ഉപ്പ്- പാകത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
- തേങ്ങ ചിരകിയത്- ഒരു മുറി
- ഇഞ്ചി- ഒരു ചെറിയ കഷണം
- പച്ചമുളക്- നാലെണ്ണം
- കടുക്- അര ടീസ്പൂണ്‍
- തൈര്- ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം കുറച്ചു വെളിച്ചെണ്ണയില്‍ കടുക്, ഉലുവ, ചുവന്ന മുളക്, കറിവേപ്പില ഇവ മൂപ്പിച്ച് മാങ്ങ ചേര്‍ത്ത് വഴറ്റണം. അതിന് ശേഷം ഉപ്പ് ചേര്‍ത്തിളക്കാം. തേങ്ങ, ഇഞ്ചി, പച്ചമുളക്, കടുക് ഇവ അരച്ചെടുക്കുക. വഴറ്റി വെച്ചതിലേക്ക് അരച്ച തേങ്ങാ കൂട്ടും തൈര് ഉടച്ചതും ചേര്‍ത്തിളക്കി തിളച്ച് വരുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വെക്കാം. രുചികരമായ മാങ്ങാപച്ചടി തയ്യാറായി കഴിഞ്ഞു.