തലശ്ശേരി: കണ്ണൂരിലെ ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണ കേന്ദ്രങ്ങളാക്കുകയാണെന്ന വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയയായ കുടക്കളത്തെ എം സീന ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റു.
ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി പങ്കെടുത്ത ചടങ്ങിൽ കഴിഞ്ഞ ദിവസമാണ് ഇവർ തലശ്ശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റത്. എരഞ്ഞോളിയിൽ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സീന വെളിപ്പെടുത്തൽ നടത്തിയത്. ഷാഫി പറമ്പിൽ എംപി സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ച് മടങ്ങുമ്പോഴാണ് സീന ബോംബ് നിർമാണത്തെക്കുറിച്ച് പറഞ്ഞത്.
ഇത് വലിയ വിവാദമായിരുന്നു. ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണ കേന്ദ്രങ്ങളാക്കുകയാണെന്നായിരുന്നു സീനയുടെ ആരോപണം.