ശരീരത്തിന് ഏറ്റവും ഗുണമുള്ള ഭക്ഷണമാണ് നാരുകൾ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍. നിരവധി ഗുണങ്ങൾ ആണ് ഫൈബർ അടങ്ങിയ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നത്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ശരീരത്തിന് അത്യാവശ്യമാണ്.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കാം. ഫൈബര്‍ രണ്ടു തരത്തിലാണുള്ളത്. ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബറുകളുണ്ട്. മലബന്ധം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ക്യാന്‍സര്‍, ടൈപ്പ് -2 പ്രമേഹം തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിന് ഇവയ്ക്ക് വലിയ പങ്കുണ്ട്. ഇതൊക്കെയാണ് ഗുണങ്ങള്‍.
നാരുകളാല്‍ സമ്പന്നമായി ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.ഇവ ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണകരമാകും.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മലബന്ധം, ദഹനക്കുറവ് പോലുള്ള ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കും.നാരുകള്‍ അടങ്ങിയ മിക്ക പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പുഷ്ടമാണ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.