Health

മലബന്ധം അകറ്റാൻ ഈ പഴങ്ങൾ കഴിക്കൂ…

മിക്ക ആളുകളെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മലബന്ധം. മലബന്ധം എന്നത് എളുപ്പത്തിൽ മലവിസർജ്ജനം സാധ്യമാക്കാൻ കഴിയാത്ത ഒരു രോഗാവസ്ഥയാണ്. വയറിനുള്ളിൽ ചില ബുദ്ധിമുട്ടുകൾ മൂലം ദിവസേനയുള്ള മലവിസർജ്ജനം സാധ്യമാകുന്നില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ചില ജീവിതശൈലി ശീലങ്ങളും ശരിയായ ഭക്ഷണക്രമത്തിന്റെ അഭാവവുമാണ് ഇതിന് പ്രധാന കാരണം.

ജീവിതശൈലിയും ജങ്ക് ഫുഡിന്റെ അമിതോപയോഗവും മലബന്ധത്തിന്റെ കാരണങ്ങളിലൊന്നാണ്. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ആഹാരരീതിക്കൊപ്പം ധാരാളം വെള്ളം കുടിക്കുന്നത് മലബന്ധമകറ്റാൻ സഹായിക്കും. മലബന്ധം അകറ്റാൻ സഹായിക്കുന്ന ചില പഴവർഗങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താം

നാരുകൾ ധാരാളം അടങ്ങിയ അത്തിപ്പഴം ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും മലബന്ധം അകറ്റുകയും ചെയ്യും.

മൾബറി ഉൾപ്പെടെയുള്ള ബെറിപ്പഴങ്ങൾ ദഹനം സുഗമമാക്കും. മലബന്ധം അകറ്റുകയും ചെയ്യും.

നാരുകൾ ധാരാളം അടങ്ങിയതിനാല്‍ വാഴപ്പഴം കഴിച്ചാല്‍ മലബന്ധം അകറ്റാം.

ഓറഞ്ചില്‍ അടങ്ങിയ നാരിൽ ജെനിൻ എന്ന ഫ്ലെവനോയ്ഡ് ലാക്സേറ്റീവ് ഗുണങ്ങൾ ഉള്ളതാണ്. ജ്യൂസ് ആക്കി കഴിക്കുന്നതിലും നല്ലത് ഓറഞ്ച് അല്ലികള്‍ അടർത്തി കഴിക്കുന്നതു തന്നെയാണ്. നാരുകൾ ധാരാളമുള്ള ഓറഞ്ചിൽ ജീവകം സിയും അടങ്ങിയിട്ടുണ്ട്.

ആപ്പിളിൽ പെക്റ്റിൻ നാരുകൾ ധാരാളമുളളതിനാൽ മലബന്ധത്തിൽ ആശ്വാസമേകാൻ സഹായിക്കും