മധുരം കഴിക്കാൻ ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ പായസം തയ്യാറാക്കിക്കോളൂ.. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചെറുപയർ പായസം.
ആവശ്യമായ ചേരുവകൾ
- തേങ്ങ – 1
- ചൗവ്വരി – അര കപ്പ്
- ചെറുപയര്‍ – അര കപ്പ്
- ഉപ്പ് – ഒരു ടീസ്പൂണ്‍
- ശര്‍ക്കര – 1 ആണി
തയ്യാറാക്കുന്ന വിധം
കുഴിയുള്ള ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. ഇതില്‍ വെള്ളം ഒഴിക്കുക. ഒരു സ്റ്റാന്‍ഡ് വച്ച് അതിനു മുകളില്‍ തേങ്ങ മുഴുവനോടെ വയ്ക്കുക. ഇതിനു മുകളില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ഇട്ട് മൂടിവച്ച് വേവിക്കുക. ചൗവ്വരി, കുതിര്‍ത്ത ചെറുപയര്‍ എന്നിവ വെള്ളമൊഴിച്ച് വേവിക്കുക. ഇതിലേക്ക് ഏലക്ക ഇടുക. നന്നായി വേവിക്കുക.
ഈ സമയം കൊണ്ട് നേരത്തെ പുഴുങ്ങി എടുത്ത തേങ്ങ പൊട്ടിക്കുക. ഉള്ളിലെ കാമ്പ് എടുത്ത് വെള്ളം ഒഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. ഇത് പിഴിഞ്ഞ് പാല്‍ എടുത്ത് മാറ്റിവയ്ക്കുക. ചൗവ്വരിയും ചെറുപയറും വെന്തുകഴിഞ്ഞാല്‍ അതിലേക്ക് ശര്‍ക്കര ഇട്ട് ഇളക്കിയെടുക്കുക. ശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കുക. ചെറുതായി തിള വരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വയ്ക്കാം. ഇത് പായസം പോലെ ചൂടോടെ കുടിക്കാം.