ഈ ടീ ഒന്ന് ട്രൈ ചെയ്തുനോക്കൂ… കിടിലനാണ്. തേയിലക്കൊപ്പം ഇഞ്ചി, ഏലയ്ക്ക, നാരങ്ങ, പുതിനയില തുടങ്ങിയവ ചേർത്ത് തയ്യാറാക്കുന്ന ഒരു ഹെൽത്തി ടീ.
ആവശ്യമായ ചേരുവകൾ
- തേയില- 1 ടീസ്പൂൺ
- നാരങ്ങ നീര്- 1 ടീസ്പൂൺ
- പുതിനയില- ആവശ്യത്തിന്
- ഇഞ്ചി- ചെറിയ കഷ്ണം
- പഞ്ചസാര- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളെടുക്കാം. അതിലേയ്ക്ക് ചതച്ച കുരുമുളക്, ഇഞ്ചി എന്നിവ ചേർത്ത് തിളപ്പിക്കാം. തിളച്ച് വരുമ്പോൾ പഞ്ചസാര ചേർക്കാം. 2 മിനിറ്റ് കഴിഞ്ഞ് തേയിലയും ഏലയ്ക്കയും ചേർത്ത് നന്നായി തിളപ്പിക്കാം. അടുപ്പണച്ച് മാറ്റി വെയ്ക്കാം. ചായ തയ്യാറായി. ഇതിലേയ്ക്ക് നാരങ്ങ നീര് ചേർക്കാം. പഞ്ചസാര ചേർക്കുന്നതിന് പകരം നാരങ്ങ നീരിനൊപ്പം കുറച്ച് തേൻ ചേർത്താലും മതിയാകും.