Food

ഇനി മീൻ പൊരിക്കുമ്പോൾ മസാല ഇതുപോലെ തയ്യാറാക്കിക്കോളൂ…

മീൻ പൊരിച്ചത് തയ്യാറാക്കുമ്പോൾ മസാല ഇതുപോലെ തയ്യാറാക്കിക്കോളൂ.. കിടിലൻ സ്വാദിൽ മീൻ പൊരിച്ചതും കൂട്ടി ചോറ് കഴിക്കാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • മീൻ
  • ചെറിയ ഉള്ളി- 10 എണ്ണം
  • വെളുത്തുള്ളി- 5 അല്ലി
  • ഇഞ്ചി ചെറിയ കഷണം
  • തക്കാളി പകുതി
  • പച്ചമുളക്- 2 എണ്ണം
  • കശ്മീരി മുളകുപൊടി- 2 ടീസ്പൂൺ
  • മഞ്ഞൾ- 1/2 ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • കറിവേപ്പില -3 തണ്ട്
  • നാരങ്ങാനീര്
  • വെളിച്ചെണ്ണ -1 ടീസ്പൂൺ
  • വെള്ളം- 1/2 കപ്പ്
  • പെരുംജീരകം– 1/2 ടീസ്പൂൺ
  • കുരുമുളക്–1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം മിക്സിയുടെ ജാറിലേക്ക് മീൻ ഒഴികെയുള്ള ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുക്കാം. ഈ മസാലക്കൂട്ട് മീനിലേക്ക് തേച്ചെടുക്കണം. ശേഷം അരമണിക്കൂറോളം ഫ്രിഡ്ജിൽ വെയ്ക്കാം. ശേഷം പാനിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് മീൻ ഫ്രൈ ചെയ്ത് എടുക്കണം.